കരുനാഗപ്പള്ളി : എൽ.ഡി.എഫ് ആലപ്പുഴ പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി എ.എം.ആരിഫ് കരുനാഗപ്പള്ളി മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി. കുടുംബയോഗങ്ങൾ ഉൾപ്പെടെയുള്ള വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുത്തു. ഓച്ചിറയിൽ നിന്നുമാണ് പര്യടന പരിപാടി ആരംഭിച്ചത് അഴീക്കൽ ഹാർബറിൽ എത്തിയ ആരിഫ് മത്സ്യത്തൊഴിലാളികളെ നേരിട്ട് കണ്ട് വോട്ടഭ്യർത്ഥിച്ചു. ഇടച്ചിറ തുരുത്ത്, ആലപ്പാട് പഞ്ചായത്തിലെ തന്നെ മത്തശ്ശേരി കോളനി, ശ്രായിക്കാട് എന്നിവിടങ്ങളിലെ കുടുംബയോഗങ്ങളിൽ പങ്കെടുത്ത ശേഷം , കരുനാഗപ്പള്ളി വെസ്റ്റ് മേഖലയിലെ മാമ്പോഴിൽ ലക്ഷംവീട് തുടങ്ങിയ സ്ഥലങ്ങളിലെ കുടുംബയോഗങ്ങളിൽ പങ്കെടുത്തു. ആദിനാട് കാഷ്യു ഫാക്ടറിയിൽ എത്തി തൊഴിലാളികളോട് വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് ഓച്ചിറ പടിഞ്ഞാറ്, തഴവാ കിഴക്ക്, കല്ലേലിഭാഗം, തൊടിയൂർ എന്നിവിടങ്ങളിലെ എൽ.ഡി.എഫ് മേഖലാ കൺവെൻഷനുകളിലും പങ്കെടുത്തു.