photo
നിർദ്ധന രോഗികൾക്കുള്ള ധനസഹായം ഓകാർ സെക്യൂരിറ്റി എം.ഡി കോയിത്തറ ബേബിയും ഡയറകടർ ബീനാ ബേബിയും സംയുക്തമായി വിതരണം ചെയ്യുന്നു.

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ വ്യവസായ പ്രമുഖനും ഓംകാർ സെക്യൂരിറ്റി ഏജൻസി മാനേജിംഗ് ഡയറക്ടറും എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പറുമായ കോയിത്തറ ബേബി നിർദ്ധനരായ രോഗികൾക്ക് ധനസഹായം വിതരണം ചെയ്തു. ബേബിയുടെ മകളുടെ വിവാഹം 25 ന് നടക്കുകയാണ്. അതിന്റെ ഭാഗമായാണ് മാനേജിംഗ് ഡയറക്ടർ കോയിത്തറ ബേബിയും ഡയറക്ടർ ബീനാ ബേബിയും സംയുക്തമയി ധനസഹായം നൽകിയത്. നഗരസഭാ കൗൺസിലർമാരായ സീമാ സഹജൻ, മുഹമ്മദ് മുസ്തഫ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.