അഞ്ചൽ: അഞ്ചൽ അൽ-അമാൻ ഓഡിറ്റോറിയത്തിൽ നടന്ന യു.ഡി.എഫ് പുനലൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് ചെയർമാൻ കുളത്തൂപ്പുഴ സലീം അദ്ധ്യക്ഷനായി. മുൻ മന്ത്രിമാരായ വി.എസ്.ശിവകുമാർ ബാബു ദിവാകരൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം.ഹസൻ, കേരള കോൺഗ്രസ് നേതാക്കളായ അറയ്ക്കൽ ബാലകൃഷ്ണപിള്ള, സി.മോഹനൻ പിള്ള, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസ്, എം.എ. റഹീം, എം.എം.ജലീൽ, ആർ.എസ്.പി നേതാക്കളായ ഇടവനശ്ശേരി സുരേന്ദ്രൻ, എം.നാസർ ഖാൻ ,കോൺഗ്രസ് നേതാക്കളായ ചാമക്കാല ജ്യോതികുമാർ, ഭാരതീപുരം ശരി, അഞ്ചൽ സോമൻ, അമ്മിണി രാജൻ, ഏരൂർ സുഭാഷ്, എസ്.ഇ.സഞ്ജയ് ഖാൻ, എ.സക്കീർ ഹുസൈൻ, തോയിത്തല മോഹനൻ, നെൽസൺ സെബാസ്റ്റ്യൻ, കെ.ശശിധരൻ, യു.ഡി.എഫ് കൺവീനർ ജോസഫ് മാത്യു, റോയി ഉമ്മൻ തുടങ്ങിയവർ സംസാരിച്ചു.