
കൊല്ലം: അപ്രതീക്ഷിതമായി കൊല്ലം ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രന്റെ ഭാര്യ ഗീതയെ കണ്ടപ്പോൾ സിനിമാ സ്റ്രൈലിൽ പഞ്ച് ഡയലോഗുമായി എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.മുകേഷിന്റെ വോട്ട് അഭ്യർത്ഥന.
'നല്ല വികസനമൊക്കെ ചെയ്ത ആളാണ്. വികസനത്തിന് ഒരു വോട്ട് ചെയ്ത് വിജയിപ്പിക്കണം' എന്ന മുകേഷിന്റെ ഡയലോഗിന് ഇതു തന്നെയാണ് തിരിച്ചും പറയാനുള്ളതെന്നായിരുന്നു ഗീതയുടെ ഉരുളയ്ക്ക് ഉപ്പേരി പോലെയുള്ള മറുപടി.
കഴിഞ്ഞ ദിവസം കൊല്ലം ബീച്ച് റോഡിലെ സ്വകാര്യ ഹോട്ടലിൽ നടന്ന ഇഫ്‌ത്താർ വിരുന്നിടെയാണ് രസകരമായ സംഭവം. എൻ.കെ.പ്രേമചന്ദ്രന്റെ മകൻ കാർത്തിക്കിനോടും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണയോടും വോട്ട് തേടാൻ മുകേഷ് മറന്നില്ല. മുകേഷിന്റെ വോട്ടുതേടലും ഗീതയുടെ മറുപടിയും ചിരിപടർത്തി. എം.നൗഷാദ് എം.എ.എ ഉൾപ്പെടെയുള്ളവർ ഇഫ്താർ വിരുന്നിൽ പങ്കെടുത്തു.