arrest
അപ്പു

കൊല്ലം: മുൻവിരോ​ധത്താൽ യു​വാ​വിനെ കുത്തിക്കൊലപ്പെടുത്താൻ ശ്ര​മി​ച്ച സം​ഭ​വ​ത്തിൽ ഒരാൾ പി​ടി​യിൽ. ഓച്ചിറ, ഞക്കനാൽ വയലിൽ കിഴക്കേത്തറ വീ​ട്ടിൽ അഖിൽനാഥിനെ കൊലപ്പെടുത്താൻ ശ്രമിച്ച സം​ഭ​വ​ത്തിലാണ് ഓച്ചിറ, കൊറ്റമ്പള്ളി, മാമ്പ​റ വീട്ടിൽ അപ്പു(26) ഓ​ച്ചിറ പൊലീസിന്റെ പിടിയി​ലാ​യ​ത്.

ഇ​രു​വരും തമ്മിൽ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്​ച വൈ​കി​ട്ട് ഓച്ചിറ വയനകം കലുങ്കിന് സമീപത്ത് വച്ച് വാ​ക്ക് തർ​ക്ക​മു​ണ്ടാ​കു​ക​യും കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് പ്രതിയായ അ​പ്പു, അഖിൽ നാ​ഥി​നെ കു​ത്തി പ​രി​ക്കേൽ​പ്പി​ക്കു​ക​യുമായി​രുന്നു.

ഗുരുതരമായി പരിക്കറ്റ അഖിൽ അലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ അത്യാസന്ന നിലയിൽ ചികി​ത്സ​യി​ലാ​ണ്. ഇയാളുടെ സഹോദരന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത ഓ​ച്ചിറ പൊലീസ് പ്രതിയെ പിടികൂടി. ഓ​ച്ചിറ പൊലീസ് ഇൻസ്‌​പെക്ടർ അജേഷിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ തോമസ്, സുനിൽ കുമാർ, അഷ്‌​റഫ്, സന്തോഷ് കുമാർ, എസ്.സി.പി.ഒ അനു, രാജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.