തൊടിയൂർ: ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് സുരക്ഷിതമായി ജോലി ചെയ്യുവാൻ ആവശ്യമുള്ള ബൂട്ടുകളും കൈയുറകളും വിതരണം ചെയ്തു.പഞ്ചായത്തിലെ 23 വാർഡുകളിലെയും തൊഴിലാളികൾക്കാണ് വിതരണം ചെയ്തത്. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷബ്ന ജവാദ് അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തൊടിയൂർ വിജയകുമാർ, ടി. മോഹനൻ, എൽ. സുനിത, സെക്രട്ടറി സി.ഡമാസ്റ്റൻ, അസി.സെക്രട്ടറി സുനിത എം .എൻ.ആർ.ഇ.ജി .എസ് ഉദ്യോഗസ്ഥരായ അഞ്ജലി വി. മോഹൻ, സ്മിത ഗോപിനാഥ് എന്നിവർ സംസാരിച്ചു.