
കൊല്ലം: ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൻ.ഡി.എ കൊല്ലം പാർലമെന്റ് മണ്ഡലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ബി.ജെ.പി ദക്ഷിണ മേഖല പ്രസിഡന്റ് കെ.സോമൻ നിർവഹിച്ചു.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ അദ്ധ്യക്ഷനായി. ബി.ജെ.പി ദേശീയ സമിതിയംഗം എം.എസ്.ശ്യാംകുമാർ, എൻ.ഡി.എ കൺവീനർ സന്ദീപ് പച്ചയിൽ, ബി.ജെ.പി ജില്ലാ ജില്ലാ ജനറൽ സെക്രട്ടറി എസ്.പ്രശാന്ത്, ജനതാ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് പെരുമ്പുഴ സുനിൽകുമാർ, ശിവസേന യുവജന വിഭാഗം സംസ്ഥാന സെക്രട്ടറി വൈശാഖ്, ജനതാ പാർട്ടി ജില്ലാ പ്രസിഡന്റ് മുഖത്തല മോഹനൻപിള്ള, ബി.ഡി.ജെ.എസ് ജില്ലാ ട്രഷറർ രഞ്ജിത്ത് രവീന്ദ്രൻ, മോനിഷ, സനൽ, ധനപാലൻ, നല്ലില ജയഘോഷ്, അഡ്വ.സി.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.