ph
ക്ലാപ്പന അക്ഷരപ്പുര ഗ്രന്ഥശാലയിൽ നടന്ന വികസന വിജ്ഞാന സദസും ആദരിക്കലും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

ക്ലാപ്പന: അക്ഷരപ്പുര ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വികസന വിജ്ഞാന സദസും ഹൃദയോത്സവവും സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ വികസന വിജ്ഞാന സദസും താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ.പി.ബി.ശിവൻ ഹൃദയോത്സവവും ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് എസ്.രാജു അദ്ധ്യക്ഷനായി. ക്ലാപ്പന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ. മിനിമോൾ, ക്ലാപ്പന സി.എം.എസ് എൽ.പി സ്കൂൾ പ്രഥമാദ്ധ്യാപിക കെ.സി.അന്നമ്മയ്ക്ക് സ്നേഹാദരവ് നൽകി. ഹൃദയോത്സവത്തിന്റെ ഭാഗമായി ഗ്രന്ഥശാലയിൽ നിന്ന് ഏറ്റവും കൂടുതൽ പുസ്തകം വായിച്ച് ആസ്വാദനക്കുറിപ്പ് എഴുതിയ ഇന്ദു ഉണ്ണികൃഷ്ണനെ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം എസ് .പ്രദീപ് ആദരിച്ചു. സംസ്ഥാന കേരളോത്സവ വിജയി വി.ദിവാലക്ഷ്മിയെ സാഹിത്യകാരൻ മനോജ് അഴീക്കൽ ആദരിച്ചു. ലൈബ്രറി സെക്രട്ടറി എൽ.കെ. ദാസൻ, എൽ..നവശാന്ത്, എൽ.പവിത്രൻ, അഭിജിത് ശങ്കർ, ബി. കൃഷ്ണപ്രിയ, എസ്.വിനിത തുടങ്ങിയവർ സംസാരിച്ചു.