കൊല്ലം: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ 43-ാമത് ജില്ലാ സമ്മേളനത്തിന് നാണി ഹോട്ടൽ കോൺഫറൻസ് ഹാളിൽ തുടക്കമായി. ഇന്നലെ ഉച്ചയ്ക്ക് ആരംഭിച്ച ജില്ലാ കൗൺസിൽ യോഗത്തിൽ ജില്ലാ സെക്രട്ടറി എസ്.ദിലീപ് പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ എ.അജി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയ്ക്ക് കെ.ജി.ഒ.എ സംസ്ഥാന പ്രസിഡന്റ് എം.എ.നാസർ മറുപടി നൽകി. ഇന്ന് രാവിലെ നടക്കുന്ന പ്രതിനിധി സമ്മേളനം സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ടി.പി.രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡോ. ഇ.വി.സുധീർ പ്രമേയം അവതരിപ്പിക്കും. തുടർന്ന് വൈകിട്ട് 5ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും.