dd

കൊല്ലം: കൊല്ലം ഇരവിപുരം, കുണ്ടറ നിയോജക മണ്ഡലങ്ങളിൽ പര്യടനം നടത്തിയ കൊല്ലം ലോക്സഭ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. മുകേഷിന് ലഭിച്ചത് ഊഷ്മള സ്വീകരണം. മണ്ഡലങ്ങളിലെ വിവിധ കൺവെൻഷനുകൾ, കുടുംബസംഗമങ്ങൾ എന്നിവയിൽ മുകേഷ് പങ്കെടുത്തു. അംബേക്കർ കോളനി, പെരുമ്പുഴ ലക്ഷം വീട് കോളനി, മുണ്ടക്കൽ കോളനി, കുന്നുവിള കോളനി, നെടുമ്പന എന്നിവിടങ്ങളിലും കല്ലുംതാഴം, തൃക്കോവിൽവെട്ടം, പെരിനാട് എൽ.ഡി.എഫ് മേഖലാ കമ്മിറ്റികളുടെ കൺവെൻഷനുകളിലും മുകേഷ് പങ്കെടുത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോരാടുന്ന ഏക സംസ്ഥാനം കേരളമാണെന്നും കേരളത്തിന് അത് ചെയ്യാൻ സാധിക്കുന്നത് കേരളത്തിന്റെ രാഷ്ട്രീയം ഇടതുപക്ഷത്തോട് ചേർന്ന് നിൽക്കുന്നത് കൊണ്ടാണെന്നും മുകേഷ് അഭിപ്രായപ്പെട്ടു.ക്ഷേമ പെൻഷനുകൾ കൊടുക്കാൻ സാധിക്കാത്തത് കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടികൾ കൊണ്ടാണെന്നും ഇതിനെതിരെയും കേരളം പൊരുതി അവകാശപ്പെട്ട പണം നേടിയെടുത്തെന്നും അദ്ദേഹം പറഞ്ഞു.