കുളത്തൂപ്പുഴ: സബ് രജിസ്ട്രാർ ഓഫീസുകളിൽ രജിസ്ട്രേഷൻ സംബന്ധമായി സംസ്ഥാന സർക്കാർ ടെംപ്ലേറ്റ് സംവിധാനം നടപ്പാക്കുന്നതിനെതിരെ ആധാരം എഴുത്തുകാർ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധ സമരത്തിന്റെ ഭാഗമായി കുളത്തൂപ്പുഴ സബ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ ധർണ സമരം സംഘടിപ്പിച്ചു.
കഴിഞ്ഞ ദിവസം രാവിലെ കുളത്തൂപ്പുഴയിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ.സുധീർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സലീം പത്തനാപുരം, പി.സഹദേവൻ,കെ. രാജേന്ദ്ര പ്രസാദ് തുടങ്ങിയവർ ധർണയിൽ പങ്കെടുത്തുകൊണ്ട് സംസാരിച്ചു.