vijay

കുന്നത്തൂർ: സൈനികനെ സംഘം ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. കോവൂർ ദീപക് ഭവനത്തിൽ ദീപക് കുമാർ, രാജ് കുമാർ, ഇവരുടെ ബന്ധു വിജേഷ് എന്നിവരാണ് അറസ്റ്റിലായത്. മൈനാഗപ്പള്ളി കോവൂർ കൊച്ചുവീട്ടിൽ വിജയ്ക്കാണ് മർദ്ദനമേറ്റത്. കോവൂർ ചിറ്റാണിക്കൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള കെട്ടുത്സവം കണ്ടുനിൽക്കെ രാത്രി 9ന് തോപ്പിൽമുക്കിൽ വച്ചാണ് ആക്രമണം നടന്നത്. ക്രൂര മർദ്ദനത്തിൽ സൈനികന്റെ ഇടത് കണ്ണിനും മുഖത്തും സാരമായി പരിക്കേറ്റു. പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.