കൊട്ടാരക്കര: അയിരുക്കുഴി ഗവ.വെൽഫെയർ എൽ.പി സ്കൂളിന്റെ 68-ാം വാർഷികവും യാത്രയയപ്പ് സമ്മേളനവും നടന്നു. പവിത്രേശ്വരം പഞ്ചായത്ത് പ്രസിഡന്റ് വി.രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. പി. ടി .എ പ്രസിഡന്റ് നിഷാ ഗോപൻ അദ്ധ്യക്ഷയായി. കനൽ - 2024 എന്ന കലാ പരിപാടി കൊട്ടാരക്കര സബ് ജില്ലാ നൂൺ മീൽ ഓഫീസർ വി.ഐ.ബൈജു ഉദ്ഘാടനംചെയ്തു. കൂടാതെ വിരമിക്കുന്ന അദ്ധ്യാപികയായ പി.ഇന്ദിരയെ ആദരിക്കുകയും ചെയ്തു. യോഗത്തിൽ ഹെഡ് മിസ്ട്രസ് ടി. മിനികുമാരി, ഉണ്ണി കെ. രാധാകൃഷ്ണൻ, ഡി.രാജൻ എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള ഉപഹാരങ്ങൾ വാർഡ് മെമ്പർ കെ.രമാദേവി വിതരണം ചെയ്തു. അദ്ധ്യാപകരായ ആർ.എസ്.രതീഷ് റിപ്പോർട്ട് അവതരിപ്പിക്കുകയും ടി.അനൂപ് നന്ദി പറയുകയും ചെയ്തു. ചടങ്ങിൽ വച്ച് വിരമിക്കുന്ന അദ്ധ്യാപിക വിദ്യാലയത്തിന് പ്രസംഗ പീഠം സമർപ്പിച്ചു.