കൊല്ലം: ഇന്ത്യ റിപ്പബ്ലിക് ആയതിന്റെ 75-ാം വർഷത്തിന്റെ ഭാഗമായി ഡോ. എം.ശ്രീനിവാസൻ ഫൗണ്ടേഷനും കൊല്ലം ശ്രീനാരായണ കോളേജ് പൊളിറ്റിക്കൽ സയൻസ് വിഭാഗവും സംയുക്തമായി ഒരുവർഷം നീണ്ടുനിൽക്കുന്ന സെമിനാറുകൾ, വർക്ക് ഷോപ്പുകൾ ബോധവത്കരണ ക്ലാസുകൾ തുടങ്ങിയവ സംഘടിപ്പിക്കുന്നു.
ആദ്യ സെമിനാർ 19ന് എസ്.എൻ കോളേജിൽ രാവിലെ 10ന് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാൻസലർ ഡോ. എസ്.വി.സുധീർ ഉദ്ഘാടനം നിർവഹിക്കും.
കേരള യൂണിവേഴ്‌സിറ്റി മുൻ പ്രോ വൈസ് ചാൻസലർ പ്രോ.ജെ പ്രഭാഷ് 'ഇന്ത്യ എന്ന ആശയവും ഭരണഘടന ഭാവനയും വർത്തമാനകാല യാഥാർത്ഥ്യവും' എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുമെന്ന് ഫൗണ്ടേഷൻ സെക്രട്ടറിയും എസ്.എൻ കോളേജ് പൊളിറ്റിക്കൽ സയൻസ് മേധാവിയുമായ അർച്ച അരുൺ പത്രക്കുറിപ്പിൽ അറിയിച്ചു.