photo
ഇടത് മുന്നണി കഴുതുരുട്ടി മേഖല തിരഞ്ഞെടുപ്പ് കൺവൻഷൻ കാഷ്യൂകോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു.

പുനലൂർ: ഇടത് മുന്നണി സ്ഥാനാർത്ഥി എം.മുകേഷിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താൻ കഴുതുരുട്ടി മേഖല കൺവെൻഷൻ നടന്നു. കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ കഴുതുരുട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ആര്യങ്കാവ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ അഡ്വ.പി.ബി.അനിൽമോൻ അദ്ധ്യക്ഷനായി. ആര്യങ്കാവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.രമണി,എൽ.ഡി.എഫ് നേതാക്കളായ വി.ശിവൻകുട്ടി, ടി.ചന്ദ്രാനന്ദൻ, ആർ.പ്രദീപ്,കെ.ജി.ജോയി,ഐ.മൺസൂർ,പഞ്ചായത്ത് അംഗങ്ങളായ സിബിൽബാബു, ടി.ശാന്തകുമാരി, മിനിപോൾരാജ്, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജു പി.രാജു തുടങ്ങിയവർ സംസാരിച്ചു.