
ചടയമംഗലം: ഭാര്യയെ ശല്യപ്പെടുത്തിയ വിരോധത്തിൽ ബന്ധുവായ യുവാവിനെ പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ചടയമംഗലം ഇടയ്ക്കയോട് തിരുവഴി കുന്നുംപുറം സ്വദേശി കലേഷാണ് (23) മരിച്ചത്.
80 ശതമാനം പൊള്ളലേറ്റ കലേഷ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മൂന്നിനായിരുന്നു സംഭവം. അറസ്റ്റിലായ ചടയമംഗലം ഇടക്കോട് പാറവിള വീട്ടിൽ സന
ൽ റിമാൻഡിലാണ്. ഭാര്യയെ കലേഷ് ശല്യം ചെയ്തതായി കാണിച്ച് സനൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വാക്കുതർക്കങ്ങളും മുൻവൈരാഗ്യവും ഉണ്ടായിരുന്നുവെന്ന് ചടയമംഗലം പൊലീസ് പറഞ്ഞു.