കൊല്ലം: കേരളകൗമുദി കൊല്ലം യൂണിറ്റും കൊല്ലം ഫയർ ഫോഴ്സും കൊട്ടിയം ഹോളിക്രോസ് ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന ജീവൻ രക്ഷാ സെമിനാർ ഹോളിക്രോസ് ആശുപത്രിയിൽ ഇന്ന് രാവിലെ 9.30ന് നടക്കും. കൊല്ലം ഫയർ സ്റ്റേഷൻ എസ്.എച്ച്.ഒ എ.മനു ഉദ്ഘാടനം ചെയ്യും. ഹോളിക്രോസ് ആശുപത്രി അഡ്മിന്സ്ട്രേറ്റർ സിസ്റ്റർ വിന്നി വെട്ടുകല്ലേൽ അദ്ധ്യക്ഷയാകും. ഹോളിക്രോസ് നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ബർത്ത സ്വാഗതം പറയും. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ മുഖ്യസാന്നിദ്ധ്യമാകും. ഹോളിക്രോസ് ആശുപത്രി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ നോറ കോട്ടയ്ക്കൽ സംസാരിക്കും. സ്റ്റേഷൻ ഓഫീസർ ഇ.ഡൊമനിക്ക് ക്ളാസ് നയിക്കും. നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ ഷീല നന്ദി പറയും.