
കൊല്ലം: യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രന്റെ വിജയത്തിനായി യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ 'കൊല്ലം സ്‌ക്വാഡ്' എന്ന പേരിൽ പ്രചരണ പ്രവർത്തനം തുടങ്ങി. സംസ്ഥാന സർക്കാരിന്റെ 10 ഭരണ പരാജയങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചാണ് കൊല്ലം സ്‌ക്വാഡിന്റെ പ്രവർത്തനം.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെയുള്ള കൊല്ലം സ്‌ക്വാഡിന്റെ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ ജില്ലയൊട്ടാകെ വ്യാപിപ്പിക്കുമെന്ന് ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് പറഞ്ഞു. യൂത്ത് കോൺഗ്രസ് കൊല്ലം അസംബ്ലി പ്രസിഡന്റ് ഹസ്‌ന ഹർഷാദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വിഷ്ണു സുനിൽ പന്തളം, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഡി. ഗീതാകൃഷ്ണൻ, ഫൈസൽ കുളപ്പാടം, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ശരത് മോഹൻ, അസൈൻ പള്ളിമുക്ക്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ആദർശ് ഭാർഗവൻ, കൗശിക്, ഉല്ലാസ് ഉളിയക്കോവിൽ, ആഷിക് ബൈജു, നെസ്ഫൽ കലത്തിക്കാട്,അജു ചിന്നക്കട, നിഷാദ് അസീസ്, ഹർഷാദ് മുതിരപ്പറമ്പ്, ശബരീനാഥൻ, ഗോകുൽ കടപ്പാക്കട, ആർ. മിഥുൻ തുടങ്ങിയവർ നേതൃത്വം നൽകി.