കൊല്ലം : ഈഴവാത്തി കാവുതീയ്യ സമുദായങ്ങളുടെ കോ-ഓർഡിനേഷനായ വാദ്ധ്യായർ മഹാസഭയുടെ കൊല്ലം ജില്ലാ പ്രവർത്തക കൺവെൻഷൻ കരുനാഗപ്പള്ളി മുൻസിപ്പൽ ടൗൺ ഹാളിൽ വച്ച് നടന്നു. ഡോ. അജിത് കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്.അജിത് കുമാർ പൊൻകുന്നം ഉദ്ഘാടനം ചെയ്തു. ജാതി സെൻസസ് ഏത്രയും വേഗം നടപ്പിലാക്കണമെന്നും ഒ.ഇ.സി ഫണ്ട് കുടിശ്ശിക തീർത്ത് നൽകണമെന്നുമുള്ള സമുദായ ആവിശ്യങ്ങൾ ഉന്നയിച്ച്കൊണ്ട് നവകേരള സദസിൽ നൽകിയ നിവേദനങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്നും അദ്ദേഹം ആവ ശ്യപ്പെട്ടു. വിവിധ തിരഞ്ഞെടുപ്പുകളിൽ പിന്നാക്ക സമുദായ പ്രാതിനിധ്യം ഉറപ്പാക്കാനും രാഷ്ട്രീയ പാർട്ടി കൾ ശ്രദ്ധിക്കണമെന്നും ആവശ്യമുയർന്നു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എസ്.സുബാഷ് ബാബു കായംകുളം, താലൂക്ക് സെക്രട്ടറി അനുരുദ്ധൻ കരുനാഗപ്പള്ളി, പ്രസിഡന്റ് രഘുനാഥ് കോയിവിള ജില്ലാ കമ്മിറ്റി അംഗം രമേഷ് അഞ്ചൽ, മഹേന്ദ്രൻ വൗവ്വാക്കാവ്, ജയേഷ് വൗവ്വാക്കാവ്, പ്രസന്നൻ, കവിത തഴവ, കൃഷ്ണകുമാരി വാമാക്ഷൻ മണപ്പളളി, ശ്രീഹരി ഇടക്കുളങ്ങര, അശോകൻ എന്നിവർ സംസാരിച്ചു. പ്രദീപ് കോഴിക്കോട് നന്ദി പറഞ്ഞു.