കൊല്ലം: കഞ്ചാവ് കേസ് പ്രതിയെ കോടതി വെറുതെ വിട്ടു. ചാത്തന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ചാർജ്ജ് ചെയ്ത കേസിലെ പ്രതിയായ കുരീപ്പുഴ അജി ഭവനിൽ അജിമോൻ എന്ന കൊമ്പൻ അജിയെയാണ് ജില്ല അഡിഷണൽ ജില്ല കോടതി മുന്ന് തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടത്. 2019 സെപ്തംബർ 5ന് നാണ് കേസിനാസപദമായ സംഭവം. പ്രതി റ്റാറ്റാ ഇൻഡിക്ക കാറിൽ 1.4കിലോ കഞ്ചാവ് കടത്തിയെന്നായിരുന്നു കേസ്. പാരിപ്പള്ളി മുട്ടട ജംഗ്ഷനിൽ വച്ചാണ് പ്രതിയെയും കാറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. പ്രതിയ്ക്കായി അഭിഭാഷകരായ അഡ്വ.ബി.എൻ.ഹസ്ക്‌കർ, ഷെഫിൻ ഓയൂർ, എ.എസ്.സനൂജ് എന്നിവർ ഹാജരായി.