
കൊല്ലം: ജില്ലാ ലൈബ്രറി കൗൺസിലിന്റെ കടമ്മനിട്ട കവിതാ പുരസ്‌കാരത്തിന് പി.എൻ. ഗോപീകൃഷ്ണൻ അർഹനായി. 25,000 രൂപയും പ്രശസ്തി പത്രവും ആശ്രാമം സന്തോഷ് രൂപകല്പന ചെയ്ത ശില്പവും 30ന് വൈകിട്ട് 3ന് കൊല്ലം കടപ്പാക്കട സ്‌പോർട്‌സ് ക്ലബ് ലൈബ്രറി ഹാളിൽ നടക്കുന്ന കടമ്മനിട്ട അനുസ്മരണ സമ്മേളനത്തിൽ കേരള സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ സമ്മാനിക്കുമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണനും സെക്രട്ടറി ഡി.സുകേശനും അറിയിച്ചു.