thodiyoor

കരുനാഗപ്പള്ളി: നാടകശാല നെഹറു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വോട്ടേഴ് അവയർനസ് കാമ്പയിൻ കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഷെഹനാ നസീം അദ്ധ്യക്ഷതവഹിച്ചു. കാർഷിക കടാശ്വാസ കമ്മിഷൻ അംഗം കെ.ജി. രവി മുഖ്യപ്രഭാഷണം നടത്തി. തോപ്പിൽ ലത്തീഫ്,രാമാനുജൻ തമ്പി, ഡി.മുരളീധരൻ, മാഗ്‌ന ഓമനക്കുട്ടൻ, അബ്ബാമോഹൻ, ഷാനവാസ് കമ്പിക്കീഴിൽ, ഡോ. നിമാപത്മാകരൻ, അനിയൻസ് ശശിധരൻ എന്നിവർ സംസാരിച്ചു. പത്രാധിപർ കെ. സുകുമാരൻ സ്മാരക അഖില കേരള ലേഖന മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾകരസ്ഥമാക്കിയ വിനോദ് വി.ദേവ് , ഒ.ഗിരിജ ഓച്ചിറ എന്നിവർക്കുള്ള സമ്മാനങ്ങളും ഭക്ഷ്യക്കിറ്റും മേയർ വിതരണം ചെയ്തു. നാടകശാല ഡയറക്ടർ കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി സ്വാഗതവും രത്‌നമ്മ ബ്രാഹ്മമുഹൂർത്തം നന്ദിയും പറഞ്ഞു.