കൊല്ലം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഇക്കുറി വോട്ട് ചെയ്യുന്നത് 21 ലക്ഷം വോട്ടർമാർ. ഇതിൽ 22,795 പേർ കന്നിവോട്ടർമാരാണ്. ഇത്തവണ പുരുഷന്മാരേക്കാൾ സ്ത്രീ വോട്ടർമാരാണ് ഏറെയും.

11.01 ലക്ഷം സ്ത്രീവോട്ടർമാരാണ് പട്ടികയിലുള്ളത്. പുരുഷന്മാരുടെ എണ്ണം 9.98 ലക്ഷം. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ട 19 വോട്ടർമാരുണ്ട്. 20,339 പേർ അംഗപരിമിതരാണ് . 85-100 വയസിനിടയിൽ പ്രായമുള്ള 18,026 വോട്ടർമാരുണ്ട്. ഏറ്റവും അധികം വോട്ടർമാരുള്ളത് കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലും കുറവ് കൊല്ലം മണ്ഡലത്തിലുമാണ്. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം അവസാനിച്ചിട്ടില്ലാത്തതിനാൽ വോട്ടർമാരുടെ എണ്ണം വർദ്ധിക്കും.

1951 പോളിംഗ് സ്റ്റേഷനുകളാണ് ജില്ലയിൽ സജ്ജമാക്കുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ കേരളത്തിലെ പ്രതിനിധിയായ ചീഫ് ഇലക്ടറൽ ഓഫീസറുടെ നേതൃത്വത്തിലാണ് ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക തയ്യാറാക്കുന്നത് .

(മണ്ഡലം- ആകെ വോട്ടർമാർ, പുരുഷ, സ്ത്രീ, ട്രാൻസ്ജെൻഡർ)

 കരുനാഗപ്പള്ളി: 20,9969- 10,1885- 108083- 1

 ചവറ: 177736- 86388- 91346- 2

 കുന്നത്തൂർ: 202549- 95928-106621- 0

 കൊട്ടാരക്കര:: 198411- 93456- 104953- 2

 പത്തനാപുരം: 182544- 85769- 96775- 0

 പുനലൂർ: 203767- 96587- 107178-2

 ചടയമംഗലം: 200081- 94038- 106041- 2

 കുണ്ടറ: 203958- 97140- 106815- 3

 കൊല്ലം: 169669- 81446- 88222- 1

 ഇരവിപുരം: 170589- 81799- 88787- 3

 ചാത്തന്നൂർ: 181093- 84302- 96788- 3