കരുനാഗപ്പള്ളി: ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം. ആരിഫിന്റെ കരുനാഗപ്പള്ളി അസംബ്ളി മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ടൗൺ ക്ലബ്ബിൽ വെച്ച് നടന്നു. സി.പി.ഐ ദേശീയ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം അഡ്വ.കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. പി.കെ.ബാലചന്ദ്രൻ അദ്ധ്യക്ഷനായി. മന്ത്രി സജി ചെറിയാൻ, എം.എൽ.എമാരായ പി.എസ്.സുപാൽ, കോവൂർ കുഞ്ഞുമോൻ, ഡോ: സുജിത്ത് വിജയൻപിള്ള, തോമസ്.കെ.തോമസ്, എൽ.ഡി.എഫ് നേതാക്കളായ എസ്.സുദേവൻ, സൂസൻകോടി, എം.എസ്.താര, സി.എസ്.സുജാത, സി.രാധാമണി ,ആർ.സോമൻപിള്ള, പി.കെ.ജയപ്രകാശ്, പി.ആർ.വസന്തൻ, പി.ബി.സത്യദേവൻ, ഐ.ഷിഹാബ്, വിജയമ്മലാലി, കടത്തൂർമൺസൂർ, കൃഷ്ണകുമാർ, അബ്ദുൽസലാം അൽഹന, സൈനുദ്ദീൻ ആദിനാട്, കരുമ്പാലിൽ സദാനന്ദൻ, ആദിനാട് ഷിഹാബ്, എ.ഷാജു, എ.ഫിലിപ്പോസ്, അഡ്വ.അനിൽഎസ്.കല്ലേലിഭാഗം ,അഡ്വ.ബി.ഗോപൻ, രാജമ്മാ ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു.