കൊല്ലം: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡെമോക്രാറ്റിക് ഫോറം, ഗാന്ധി ഫോറം, മൊറാർജി ഫോറം, പബ്ളിക് ഇന്റെറസ്റ്റ് പ്രൊട്ടകഷൻ ഫോറം, ജനതാ സ്റ്റഡി സെന്റർ, കോൺഫ്രാക്ക്, കേരളാ വോട്ടേഴ്സ് ഫോറം, സായാഹ്നം സീനിയർ സിറ്റിസൺ ഫോറം എന്നീ സംഘടനകൾ കേന്ദ്ര സർക്കാരിനെതിരെ സംയുക്ത പ്രതിക്ഷേധ സംഗമവും, ജാഗ്രതാ സദസും നടത്തി. കൊല്ലം ഫൈൻ ആർട്‌സ് ഹാളിൽ ചേർന്ന സംഗമം ഡെമോക്രാറ്റിക് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.പി.ജോർജ്ജ് മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്‌തു.
ഗാന്ധി ഫോറം സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രൊഫ.എം.മുഹമ്മദ് സലീം അദ്ധ്യക്ഷനായി. എം.ഇബ്രാഹിം കുട്ടി, പ്രൊഫ.ജോൺ മാത്യു കുട്ടനാട്, ജോസഫ് ആഞ്ചിലി, നിധീഷ് ജോർജ്ജ്, ആർ.അശോകൻ, ബി.ധർമ്മരാജൻ, എൻ.കെ.നായർ, കെ.ജോൺ ഫിലിപ്പ്, മുഹമ്മദ് നിയാസ്, എഫ്.വിൻസെന്റ്, ഓച്ചിറ യൂസുഫ് കുഞ്ഞ്, ഫിലിപ്പ് മേമഠം, പി.സി.കോശിപ്പണിക്കർ, എഫ്.ജെ.അൽഫോൺസ്, മംഗലത്ത് നൗഷാദ്, പ്രൊഫ.കെ.കൃഷണൻ, പ്രൊഫ.ചന്ദ്രമതിയമ്മ, നേഹ മരിയ ജോർജ്ജ്, അഡ്വ.സുഖി രാജൻ, ഗ്രേസി ജോർജ്ജ്, എ.സൗദ, എ.സാവിത്രി എന്നിവർ സംസാരിച്ചു.