ksta-

കരുനാഗപ്പള്ളി : കെ.എസ്. ടി .എ കരുനാഗപ്പള്ളി ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കടുത്ത വേനൽ ചൂടിൽ കുട്ടികൾക്കും വിദ്യാർത്ഥികൾക്കും ദാഹജലം നൽകുന്ന പരിപാടിയായ തണ്ണീർപന്തൽ പദ്ധതിയുടെ ഉദ്ഘാടനം തഴവ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. തഴവ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ആർ. അമ്പിളികുട്ടൻ നിർവഹിച്ചു. ഉപജില്ല ജോയിൻ സെക്രട്ടറി ജിഷ്ണുരാജ് അദ്ധ്യക്ഷനായ യോഗത്തിൽ ഉപജില്ല സെക്രട്ടറി ഒ.അനീഷ് സ്വാഗതവും രാഹുൽരാജ് നന്ദിയും പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് എൽ.എസ് .ജയകുമാർ , ജില്ലാ കമ്മിറ്റി അംഗം കെ. ശ്രീകുമാരൻ പിള്ള, പ്രിൻസിപ്പൽ വിജയലക്ഷ്മി , ഹെഡ്മിസ്ട്രസ് ബിന്ദു , പി.ടി. എ പ്രസിഡന്റ് കെ.സതീശൻ, ലക്ഷ്മി ആർ.മോഹൻ എന്നിവർ സംസാരിച്ചു. പരീക്ഷയെഴുതുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ ദാഹജലവും തണ്ണിമത്തൻ ഉൾപ്പെടെയുള്ള ഫലവർഗങ്ങളും നൽകി കൊണ്ടാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്.