seminar-

കൊല്ലം: ശ്രീനാരായണ വനിതാ കോളേജിലെ ഹിന്ദുസ്ഥാനി പ്രചാരസഭയുടെയും ഐ.ക്യു.എ.സിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാർ കോളേജ് സെമിനാർ ഹാളിൽ ശ്രീനാരായണ ട്രസ്റ്റ് ട്രഷറർ ഡോ.ജി.ജയദേവൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.അശ്വതി സുഗുണൻ അദ്ധ്യക്ഷയായി. 'മാർജിനലൈസ്ഡ് സൊസൈറ്റി ഇൻ ഇന്ത്യൻ ലിറ്ററേച്ചർ: ആൻ ഓവർ വ്യൂ' എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. അലഹബാദ് ഹൈക്കോടതി രജിസ്ട്രാറും പ്രിൻസിപ്പൽ ബഞ്ച് സെക്രട്ടറിയുമായ മഹേന്ദ്ര പ്രതാപ് അവാതി, കേരള സാഹിത്യ അക്കാദമി ജി.സി അംഗം വിജയരാജമല്ലിക എന്നിവർ വിശിഷ്ടാതിഥികളായി. പ്രവാസി ഹിന്ദി എഴുത്തുകാരനായ രാകേഷ് ശങ്കർ ഭാരതി മുഖ്യ പ്രഭാഷണം നടത്തി. സ്‌കൂൾ ഒഫ് ഇന്ത്യൻ ലാംഗ്വേജ് ഡയറക്‌ടർ ഡോ.ആർ. ജയചന്ദ്രൻ സംവദിച്ചു. ഐ.ക്യു.എ.സി കോഓർഡിനേറ്റർ പ്രൊഫ.എസ്.ശേഖരൻ വിശിഷ്ട‌ാതിഥികളെ ആദിച്ചു. ഡോ.എൻ.ഷാജി, ഡോ.അരുൺ രവി, ഡോ.വി.എസ്.ലക്ഷ്മി, ഡോ.യു.എസ്.നിത്യ, കാവ്യരാജ് എന്നിവർ സംസാരിച്ചു. ഹിന്ദി വിഭാഗം മേധാവി ഡോ.എ.മഞ്ജു സ്വാഗതവും സെമിനാർ കോർഡിനേറ്റർ ഡോ.ജെ.വീണ നന്ദിയും പറഞ്ഞു.