കരുനാഗപ്പള്ളി: എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ കരുനാഗപ്പള്ളി അസംബ്ളി നിയോജക മണ്ഡലത്തിൽ പര്യടനം നടത്തി. സമുദായിക സാംസ്‌കാരിക നേതാക്കളെ സന്ദർശിച്ചു.എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ അഡ്വ.എൻ. വി. അയ്യപ്പൻ പിള്ള, എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജൻ, ധീവര സഭ ജില്ലാ സെക്രട്ടറി ബി .പ്രിയകുമാർ, കെ.പി.എം.എസ് നേതാവ് വിമോഷ് എന്നിവരെ സന്ദർശിച്ചു.തുടർന്ന് കരുനാഗപ്പള്ളി അയ്യങ്കാളി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. കോഴിക്കോട് മാർത്തോമാ പള്ളി വികാരി റവ.ഫാ.തോമസ് കോശിയെ സന്ദർശിച്ചു. പാവുമ്പയിൽ തൊഴിലുറപ്പ് തൊഴിലാളികളെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. അഴീക്കൽ പൂക്കോട്ട് ദേവിക്ഷേത്ര സന്ദർശനത്തോടെ പര്യടനം അവസാനിച്ചു. ദക്ഷിണ മേഖല വൈസ് പ്രസിഡന്റ്‌ മാലുമേൽസുരേഷ്, സെക്രട്ടറി വി.എസ് .ജിതിൻ ദേവ്, സംസ്ഥാന കമ്മിറ്റി അംഗം കൊട്ടാരം ഉണ്ണികൃഷ്ണൻ ,പാലമുറ്റത്ത് വിജയകുമാർ, മണ്ഡലം പ്രസിഡന്റുമാരായ കെ.ആർ.രാജേഷ്,ശരത് കുമാർ, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ്‌ ശാലിനി രാജീവ്‌,മണ്ഡലം ജനറൽ സെക്രട്ടറിമാരായ ആർ. മുരളി, സതീഷ് തേവാനത്ത്, സുനിൽ സാഫല്യം, ന്യുനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ്‌ ജോബ് പാപ്പച്ചൻ തുരുത്തിയിൽ, ജില്ലാ കമ്മിറ്റി അംഗം ശ്രീഹരി, കെ.എസ്. വിശ്വനാഥ്‌, കുട്ടൻ ശാന്തി തുടങ്ങിയവർ സ്ഥാനാർത്ഥിക്ക് ഒപ്പമുണ്ടായിരുന്നു.