കടയ്ക്കൽ: ചിതറ ലോക്കൽ കൺവെൻഷൻ സി.പി.എം ഏരിയാ സെക്രട്ടറി എം.നസീർ ഉദ്
ഘാടനം ചെയ്തു. ശബരീനാഥ് അദ്ധ്യക്ഷനായി.വി.സുകു സ്വാഗതം പറഞ്ഞു. സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം സി.ആർ.ജോസ് പ്രകാശ്, കരകുളം ബാബു,എം.എസ്.മുരളി, കെ.സുകുമാരപിള്ള,പി.ആർ. പുഷ്കരൻ, ജെ.നജീബത്ത്,ബി.ജി.കെ കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ ശബരീ
നാഥ് (പ്രസിഡന്റ്), വി.സുകു(സെക്രട്ടറി). ചിങ്ങേലി ലോക്കൽ കൺവെൻഷൻ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എസ്.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.സുധിൻ കടയ്ക്കൽ അദ്ധ്യക്ഷനായി. ടി.ആർ.തങ്കരാജ്
സ്വാഗതം പറഞ്ഞു.സി.പി.ഐ ജില്ലാ എക്സിക്യുട്ടീവംഗം എസ്.ബുഹാരി, വി.സുബ്ബലാൽ,പി.പ്രതാപൻ,വി.വേണു തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ.സുധിൻ ക
ടയ്ക്കൽ(പ്രസിഡന്റ്), ടി. ആർ.തങ്കരാജ് (സെക്രട്ടറി). തുടയന്നൂരിൽ സി.പി .എം ജില്ലാ സെക്രട്ടേറിയറ്റംഗം എസ്. വിക്രമൻ ഉദ്ഘാടനം ചെയ്തു.ജി.ഹരിലാൽ അദ്ധ്യക്ഷനായി.ഡി.സനൽകുമാർ സ്വാഗതം പറഞ്ഞു. മുൻ എം. എൽ.എ ആർ.ലതാദേവി,ജി.ദിനേശ് കുമാർ,ജെ.സി.അനിൽ,ബി.ശിവദാസൻപിള്ള, ബി. മുരളീധരൻപിള്ള, ജി. എസ്. പ്രിജിലാൽ,സുരേന്ദ്രൻപിള്ള, അനിൽ
കുമാർ തുടങ്ങിയവർ സംസാരിച്ചു . ഭാരവാഹികൾ ജി.ഹരിലാൽ(പ്രസിഡന്റ്), ഡി.സനൽകുമാർ( സെക്രട്ടറി).