clp
ക്ലാപ്പന വരവിള ഗവ.എൽ.പി സ്കൂളിൽ നടന്ന പഠനോപകരണ വിതരണം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ക്ലാപ്പന: വരവിള ഗവ.എൽ.പി സ്കൂളിൽ നടന്ന പഠനോപകരണ വിതരണം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. റിട്ട.അദ്ധ്യാപിക മുളമൂട്ടിൽ കിഴക്കതിൽ ശ്രീകുമാരിയുടെ ചരമവാർഷിക ദിനത്തിന്റെ ഭാഗമായിരുന്നു വിതരണം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ അദ്ധ്യക്ഷയായി. ആദിനാട് ശശി മുഖ്യാതിഥിയായിരുന്നു. ബി.ശ്രീകുമാർ, എൻ.ബി.സുരേഷ് കുമാർ, ടി.എൻ.വിജയകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.