kply
കേരള സ്റ്റേറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയന്റെയും, ഫിഷ് ആൻഡ് മീറ്റ് വർക്കേഴ്സ് യൂണിയന്റെയും സംയുക്ത കൊല്ലം ജില്ലാ നേതൃയോഗം ഐ. എൻ. റ്റി. യൂ. സി ദേശീയ കൗൺസിൽ അംഗവും, യൂണിയൻ ജില്ലാ പ്രസിഡന്റുമായ തട്ടാരേത്തു രവി ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ലോകസഭ തിരഞ്ഞെടുപ്പിൽ കൊല്ലം, ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലെ യു. ഡി. എഫ് സ്ഥാനാർത്ഥികളായ എൻ.കെ. പ്രേമചന്ദ്രൻ, കെ.സി .വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെ വിജത്തിനായി ബൂത്തുകളിൽ സ്‌ക്വാഡ് പ്രവർത്തനവും കുടുംബ യോഗങ്ങളും കോർണർ മീറ്റിംഗുകളും സംഘടിപ്പിക്കാൻ കേരള സ്റ്റേറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയന്റെയും ഫിഷ് ആൻഡ് മീറ്റ് വർക്കേഴ്സ് യൂണിയന്റെയും സംയുക്ത കൊല്ലം ജില്ലാ നേതൃയോഗം തീരുമാനിച്ചു. കരുനാഗപ്പള്ളി കോൺഗ്രസ്‌ ഭവനിൽ കൂടിയ യോഗം ഐ. എൻ. ടി. യു.സി ദേശീയ കൗൺസിൽ അംഗവും യൂണിയൻ ജില്ലാ പ്രസിഡന്റുമായ തട്ടാരേത്തു രവി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി റോസ് ആനന്ദ് അദ്ധ്യക്ഷനായി. യു.ഡി. എഫ് മണ്ഡലം ചെയർമാൻ ആർ. ദേവരാജൻ മുഖ്യ പ്രഭാക്ഷണം നടത്തി. മഹിളാ കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി പ്രഭ അനിൽ, മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ പി.എം. സെയ്ദ്, കുറ്റിയിൽ ഷാനവാസ്‌, താഹ വടക്കേക്കര, കെ.ഇ.ബൈജു, മാരിയത്ത്, ജമാൽ അബ്ദുൾ സലാം, രാജു, അബ്ദുൾ സത്താർ, സാമുവൽ തുടങ്ങിയവർ സംസാരിച്ചു.