x-p
യു.ഡി.എഫ് തഴവ മണ്ഡലം കൺവെൻഷൻ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി ഉദ്ഘാടനം ചെയ്യുന്നു

തഴവ: യു.ഡി.എഫ് തഴവ മണ്ഡലം കൺവെൻഷൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ അബിൻ വർക്കി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തഴവ ബിജു അദ്ധ്യക്ഷനായി. സി.ആർ.മഹേഷ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ, എം.ആൻസാർ, രമാഗോപാലകൃഷ്ണൻ, അഡ്വ.കെ.എ. ജവാദ്, അഡ്വ. എം. എ. ആസാദ്, മണിലാൽ ചക്കാലത്തറ, ബിജു വാലേൽ, ആദർശ്, ബിജു പാഞ്ചജന്യം, ആനി പൊൻ,എ.എ.റഷീദ്, റാഷിദ് വാഹിദ്, ത്രദീപ് കുമാർ, എസ്.സദാശിവൻ,ഷീബാ ബിനു, നാദിർഷാ എന്നിവർ സംസാരിച്ചു. സിദ്ദിഖ് ഷാ സ്വാഗതവും അഡ്വ. പി. ബാബുരാജ് നന്ദിയും പറഞ്ഞു.