കൊല്ലം: ദി അസോസിയേഷൻ ഒഫ് റിട്ടയേർഡ് ടീച്ചേഴ്സ് ഒഫ് ശ്രീനാരായണ കോളേജിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അറിവ്, അനുഭൂതി, ആവിഷ്കാരം എന്ന വിഷയത്തിൽ സമ്മേളനം സംഘടിപ്പിക്കും.
കൊല്ലം കൊച്ചുപിലാംമൂട് ഹോട്ടൽ പ്രശാന്തി ഓഡിറ്റോറിയത്തിൽ 21ന് രാവിലെ 9.30 മുതലാണ് പരിപാടികൾ. 9.30ന് ഗാനമേള. 11ന് ആരംഭിക്കുന്ന സമ്മേളനം ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ.എസ്.സുലഭ അദ്ധ്യക്ഷയാകും. ചരിത്ര ഗവേഷകനും എസ്.എൻ.ഡി.പി യോഗം മുൻ വൈസ് പ്രസിഡന്റുമായ ജി.പ്രിയദർശൻ, മാദ്ധ്യമ പ്രവർത്തകനായ ആർ.ശ്രീകണ്ഠൻ നായർ എന്നിവർ പ്രഭാഷണം നടത്തും. അസോസിയേഷൻ സെക്രട്ടറി ഡോ.എം.വിശ്വനാഥൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ഡോ.കെ.വി.സനൽകുമാർ നന്ദിയും പറയും.