കരുനാഗപ്പള്ളി: പണ്ടാരത്തുരുത്ത് ശ്രീ മൂക്കുംപുഴ ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠ ചടങ്ങുകൾ 22ന് രാവിലെ 10 നും 11.45 നും മദ്ധ്യ ബ്രഹ്മഋഷി മോഹൻജിയുടേയും ശാന്തിഗിരി ആശ്രമം ഗുരുരത്നം ജ്ഞാനതപസ്വിയുടേയും സാന്നിദ്ധ്യത്തിൽ നടക്കും.

പുലർച്ചെ മഹാഗണപതി ഹോമം, അധിവാസം വിടർത്തി പൂജ, പ്രാസാദ പ്രതിഷ്ഠ, ഗുരു ഗണപതി പൂജ, നാന്ദി മുഖം, പുണ്യാഹം, രത്നന്യാസം, മരപ്പാണി, പൂർവ്വാംഗ കർമ്മങ്ങൾ, കർക്കരി, കുംഭേശ നിദ്രാകലശം, ജീവകലശം എന്നിവ വാദ്യ മേളങ്ങളുടെയും വേദ മന്ത്രങ്ങളുടേയും നാമഘോഷങ്ങളുടെയും അകമ്പടിയോടെ ശ്രീകോവിലിലേക്ക് എഴുന്നള്ളിക്കൽ, തുടർന്ന് ക്ഷേത്രം തന്ത്രി സുകുമാരന്റെയും മേൽശാന്തി കണ്ണൻ അനിരുദ്ധന്റെയും മുഖ്യ കാർമ്മികത്വത്തിൽ ബിംബ പ്രതിഷ്ഠ. വി.ദിനകരന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന

സത്സംഗത്തിൽ ആത്മീയ ആചാര്യൻമാർ പങ്കെടുക്കും. ചടങ്ങിൽ 500 പേർക്ക് വസ്ത്രദാനം നടത്തും. ഉച്ചയ്ക്ക് 12 ന് അന്നദാനം, വൈകിട്ട് ദീപാരാധന, ദീപസ്ഥാനം. രാത്രി 7 മുതൽ താരസംഗമം. 23 നു പുലർച്ചെ ഗണപതിഹോമം, മുളപൂജ, പരിവാര പ്രതിഷ്ഠ, നടയ്ക്കൽ പൂജ, സഹസ്ര കലശത്തിനായി പത്മോലേഖനം, ഉച്ചയ്ക്ക് 12 ന് അന്നദാനം. 24 ന് ഗണപതിഹോമം, പ്രോക്തഹോമം, പ്രായശ്ചിത്തഹോമം, ശാന്തിഹോമം, തത്വഹോമം, ബ്രഹ്മകലശപൂജ, ഉച്ചയ്ക്ക് 12 ന് അന്നദാനം. 25 ന് മഹാഗണപതിഹോമം, നട തുറക്കൽ, സഹസ്ര കലശം, 26ന് പുലർച്ചെ ഹരിനാമകീർത്തനം, നിർമ്മാല്യദർശനം, മഹാഗണപതിഹോമം, ഉഷപൂജ, ദേവീഭാഗവതപാരായണം, ഉച്ചയ്ക്ക് 12 ന് അന്നദാനം, വൈകിട്ട് സനാതന ധർമ്മവും മാദ്ധ്യമങ്ങളും എന്ന വിഷയത്തിൽ നടക്കുന്ന മാദ്ധ്യമ സംഗമം കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജയചന്ദ്രൻ ഇലങ്കത്ത് (മനോരമ) അദ്ധ്യക്ഷത വഹിക്കും. ജ്യോതിലാൽ (മാതൃഭൂമി), ആർ.പ്രദീപ് (ജന്മഭൂമി) എന്നിവർ സംസാരിക്കും. കരയോഗം പ്രസിഡന്റ് എം.വത്സലൻ സ്വാഗതവും ജനറൽ കൺവീനർ സി.ചന്ദ്രബാബു നന്ദിയും പറയും. 6 മുതൽ ചെണ്ടമേളം അരങ്ങേറ്റം, 7.30ന് ഭക്തിഗാനസുധ.

27ന് രാവിലെ 10.30 മുതൽ സൗഹൃദ സംഗമം. ധീവരസഭ സംസ്ഥാന പ്രസിഡന്റ് യു.എസ്. ബാലൻ ഉദ്ഘാടനം ചെയ്യും. ഡോ. കെ.എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. പൂന്തുറ ശ്രീകുമാർ, പി.ബി. ജനാർദ്ദനൻ, ജെ.വിശ്വംഭരൻ, ശാന്തി മുരളി, എൻ.ആർ. ശിവജി, പി.എസ്. ഷെമി, പി.ഗോവിന്ദൻ, യു.രാജു എന്നിവർ സംസാരിക്കും. എം.വത്സലൻ സ്വാഗതവും എസ്.ശ്യാംലാൽ നന്ദിയും പറയും. രാത്രി 7ന് വയലിൻ ഫ്യൂഷൻ, 8.30ന് നാടകം. 28ന് ക്ഷേത്ര സമർപ്പണം. രാവിലെ 8 ന് കഞ്ഞിസദ്യ, 12 ന് അന്നദാനം, 5 ന് നിരഞ്ജൻ പീഠാധീശ്വർ ശ്രീശ്രീ 1008 ആചാര്യ മഹാമണ്ഡലേശ്വർ സ്വാമി കൈലാസാനന്ദഗിരി മഹാരാജ് ക്ഷേത്ര സമർപ്പണം നിർവഹിക്കും. തുടർന്ന് അനുഗ്രഹ പ്രഭാഷണം, ഗുരുപൂജ, ആദരിക്കൽ. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ക്ഷേത്ര ഭരണ സമിതി ഭാരവാഹികളായ എം.വത്സലൻ, സി.ചന്ദ്രബാബു, ശ്യാംലാൽ, എ.സലിംകുമാർ, ടി.രത്നകുമാർ, ഇ.കൃഷ്ണദാസ്, ഡി.ലെനിൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.