
കൊല്ലം: വടക്കേവിള ശ്രീനാരായണ കോളേജ് ഒഫ് ടെക്നോളജിയിലെ നാഷണൽ സർവീസ് സ്കീമിന്റെയും
ഇന്ത്യൻ കോളേജ് ഒഫ് കാർഡിയോളജി കേരള ചാപ്റ്ററിന്റെയും ബേസിക് റെസ്പോണ്ടേഴ്സിന്റെയും ഡോക്ടർ ദാമോദരൻ മെമ്മോറിയൽ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ട്രെയിനിംഗ് ഇൻ ബേസിക് ലൈഫ് സപ്പോർട്ട്, സി.പി.ആർ (കാർഡിയോ, പൾമണറി റിസസിറ്റേഷൻ) പ്രോഗ്രാം ശ്രീനാരായണ എഡ്യൂക്കേഷണൽ സൊസൈറ്റി സെക്രട്ടറി പ്രൊഫ. കെ.ശശികുമാർ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ എഡ്യൂക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് എം.എൽ.അനിധരൻ അദ്ധ്യക്ഷനായി.
പ്രശസ്ത കാർഡിയോളജിസ്റ്റും, ഇന്ത്യൻ കോളേജ് ഒഫ് കാർഡിയോളജി കേരള ചാപ്റ്റർ സെക്രട്ടറിയുമായ ഡോ.അനിൽ റോബി മുഖ്യപ്രഭാഷണം നടത്തി. കാർഡിയോ പൾമണറി റിസസിറ്റേഷൻ പരിശീലനം ബേസിക് റെസ്പോണ്ടേഴ്സ് ട്രെയിനർ കിരണിന്റെ നേതൃത്വത്തിൽ നടന്നു. ഇന്ത്യൻ കോളേജ് ഒഫ് കാർഡിയോളജി കേരള ചാപ്റ്ററിന്റെ അംഗങ്ങളായ ഡോ.റയ്ചൽ ഡാനിയേൽ, ഡോ.സുജയ് രംഗാ, ഡോ.ഷഹീദ്, ഡോ.അഭിലാഷ്, ഡോ.ദീപു രാജേന്ദ്രൻ, ശ്രീനാരായണ എഡ്യൂക്കേഷണൽ സൊസൈറ്റി വൈസ് പ്രസിഡന്റ് കൃഷ്ണ ഭദ്രൻ തുടങ്ങിയവർ സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.സി.അനിതാശങ്കർ സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജെ.എൽ.സിമ്പിൾ നന്ദിയും പറഞ്ഞു.