കൊല്ലം: സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും 21 ശതമാനം നൽകേണ്ടതിന് പകരം 2 ശതമാനം ഡി.എ നൽകാനുള്ള ഉത്തരവിൽ പ്രതിഷേധിച്ച് കേരളാ പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കൊല്ലം ജില്ലയിലെ വിവിധ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകൾക്ക് മുന്നിൽ ഡി.എ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു.
ചവറ സംസ്ഥാന സെക്രട്ടറി ബി.ജയചന്ദ്രൻ പിള്ള ,വെളിയം സംസ്ഥാന സെക്രട്ടറി പി.എസ്.മനോജ്, കുളക്കട ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് ,കൊല്ലംജില്ലാ സെക്രട്ടറി എസ്.ശ്രീഹരി ,കരുനാഗപള്ളി സംസ്ഥാന നിർവാഹക സമിതി അംഗം പി.മണികണ്ഠൻ, അഞ്ചൽ സംസ്ഥാന നിർവാഹക സമിതി അംഗം എ.ഹാരിസ്, ശാസ്താംകോട്ട സംസ്ഥാന കമ്മിറ്റിയംഗം ഷാജൻ പി.സഖറിയ, കുണ്ടറ ജില്ലാ ജോയിൻ സെക്രട്ടറി അൻസാറുദ്ധീൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ ഉദ്ഘാടനം നിർവഹിച്ചു. ഡി.എ കുടിശ്ശിക അനുവദിക്കാതെ ഉത്തരവിറക്കുന്നത് കേരള ചരിത്രത്തിൽ ആദ്യമാണെന്നും ഇതിനെതിരെ സമരങ്ങൾ തുടരുമെന്ന് കെ.പി.എസ്.ടി.എ ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് ,സെക്രട്ടറി എസ്.ശ്രീഹരി എന്നിവർ അറിയിച്ചു.