ff
കാട്ടുപന്നിയുടെ ആക്രമണത്തിൽ മരണപ്പെട്ട മനോജിന്റെ കുടുംബത്തിന് അർഹമായ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കുമ്മിൾ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം

കടയ്ക്കൽ: കാട്ടുപന്നിയുടെ ആക്രമണത്തിൽ മരണപ്പെട്ട മനോജിന്റെ കുടുംബത്തിന് അർഹമായ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കുമ്മിൾ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മുക്കുന്നം ജംഗ്ഷൻ മുതൽ ഇടപ്പണവരെ നടന്ന പ്രതിഷേധ പ്രകടനം വാർഡ് മെമ്പർ എ.എം.ഇർഷാദ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ.ഷാജുകുമാർ അദ്ധ്യക്ഷനായി. മുസ്ലിം ലീഗ് തടയമംഗലം നിയോജകമണ്ഡലം പ്രസിഡന്റ് എം.തമീമുദ്ദീൻ, ആർ.വൈ.എഫ് ജില്ലാ കമ്മിറ്റിയംഗം ഷാജഹാൻ കിഴുനില, പഞ്ചായത്തംഗം കുമ്മിൾ ഷമീർ, യൂത്ത് കോൺഗ്രസ് കുമ്മിൾ മണ്ഡലം പ്രസിഡന്റ് സുരേഷ്, ഷാനവാസ് മുക്കുന്നം എന്നിവർ സംസാരിച്ചു. മനോജിന്റെ ഭാര്യക്ക് സർക്കാർ ജോലിയും അർഹമായ ധനസഹായവും ലഭ്യമാക്കണമെന്നും കാട്ടുപന്നി ഭീതിയിൽ ഭീതിയിൽ കഴിയുന്ന നാട്ടുകാർക്ക് സ്വൈര്യ ജീവിതം ഉറപ്പാക്കാൻ അധികാരികൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. നീതി ലഭിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും മുന്നറിയിപ്പ് നൽകി.