കൊല്ലം: ജില്ലാ കെ.എസ്.ആർ.ടി.സി ബഡ്‌ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഡിപ്പോയിൽ നിന്ന് 23ന് രാത്രി 8ന് കേരള-തമിഴ്നാട് അതിർത്തിയിലുള്ള മലക്കപ്പാറ മലയോരഗ്രാമത്തിലേക്ക് ഉല്ലാസയാത്ര സംഘടിപ്പിക്കുന്നു. 24ന് രാത്രിയിൽ തിരികെയെത്തും. അതിരപ്പിള്ളി, വാഴച്ചാൽ, ചാർപ്പ വെള്ളച്ചാട്ടം, പെൻസ്റ്റോക്ക് പാലം, ലോവർ അപ്പർ ഷോളയാർ ഡാമുകൾ എന്നിവ കാണാനാണ് അവസരം. 1100 രൂപയാണ് യാത്രാനിരക്ക്. ഫോൺ: 8921950903, 9747969768.