കൊല്ലം: സോഡ മാനുഫാക്‌ചറിംഗ് അസോസിയേഷൻ ജില്ലാ കൺവൻഷന്റെ തീരുമാന പ്രകാരം ജില്ലയിൽ സോഡയ്ക്ക് നേരിയ വിലവദ്ധന നിലവിൽ വന്നതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ആറു വർഷമായി വില കൂട്ടിയിരുന്നില്ല. 300 മില്ലി കുപ്പിക്ക് ഏഴ് രൂപയായിരുന്നത് 10 ആയി. 200 മില്ലി കളർസോഡയുടെ വില ഒമ്പതി​ൽ നിന്ന് 10 രൂപയാക്കി​. കച്ചവടർക്കാർക്കുള്ള ഒരു പെട്ടി 300 മില്ലി സോഡ 102 രൂപയായിരുന്നത് 144 ആക്കി​. ഐസ്‌ക്രീം സോഡ 200 മില്ലിയുടേത് 150 ൽ നിന്ന് 180 രൂപയായും 300 മില്ലി പ്ലാസ്റ്റിക് സോഡ 120 രൂപയായിരുന്നത് 160 ആയും ഉയർത്തി. അസോസിയേഷൻ ഭാരവാഹികളായ മീരാ സാഹിബ്, ലാൽ കുമാർ, സന്തോഷ് കുമാർ, കെ.എൻ.സനൽ കുമാർ എന്നിവർ പങ്കെടുത്തു.