
കൊല്ലം: എൻ.കെ. പ്രേമചന്ദ്രൻ മതേതരത്വത്തിന്റെ മുഖമാണെന്ന് സി.ആർ. മഹേഷ് എം.എൽ.എ പറഞ്ഞു. പ്രേമചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടന്ന ചവറ നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ മതേതര സ്വഭാവം നിലനിറുത്തുന്നതിൽ പാർലമെന്റിനകത്തും പുറത്തും വ്യക്തവും ശക്തവുമായ നിലപാട് കൈക്കൊള്ളുന്ന ജനനേതാവാണ് പ്രേമചന്ദ്രനെന്നും അദ്ദേഹം പറഞ്ഞു. കോലത്ത് വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. എ.എ. അസീസ്, സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ, കോൺഗ്രസ് നേതാക്കളായ കെ.സി. രാജൻ, രാജേന്ദ്ര പ്രസാദ്, വി.എസ്. ശിവകുമാർ, സുരേഷ് ബാബു, കെ.എസ്. വേണുഗോപാൽ, നൗഷാദ് യൂനുസ്, പി. ജെർമ്മിയാസ്, സൂരജ് രവി, പ്രകാശ് മൈനാഗപ്പള്ളി, സി.എസ്. മോഹൻകുമാർ, സുൽഫിക്കർ സലാം, ജമാൽ കുറ്റിവട്ടം, സി.പി. സുധീഷ്‌കുമാർ, മാമ്മൂലയിൽ സേതുക്കുട്ടൻ, മെയ്യേഴത്ത് ഗിരീഷ്, സന്തോഷ് തുപ്പാശ്ശേരിൽ, എ.എം. സാലി, കിണറുവിള സലാവുദ്ദീൻ, റാം മോഹൻ, ആറ്റൂർ ഷാജഹാൻ, പ്രഭ അനിൽ, ചവറ ഹരീഷ്, ജസ്റ്റിൻ ജോൺ, പൊന്മന നിഷാന്ത് എന്നിവർ സംസാരിച്ചു. കാമ്പസുകളിലൂടെയാണ് പ്രേമചന്ദ്രന്റെ ഇന്നത്തെ പ്രചരണം. കൊല്ലം നിയമസഭാ മണ്ഡലം കൺവെൻഷനും ഇന്ന് നടക്കും.