
കൊട്ടിയം: ശ്രീനാരായണ പോളിടെക്‌നിക് കോളേജിൽ ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കിന്റെ ഭാഗമായുള്ള ടാൽറോപ്പ് ടെക്കിസ് പാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ശ്രീനാരായണ ട്രസ്റ്റ് ട്രഷറർ ഡോ.ജി.ജയദേവൻ നിർവഹിച്ചു. എസ്.എൻ പോളിടെക്നിക് പ്രിൻസിപ്പൽ വി.സന്ദീപ്, ടാൽറോപ്പ് സി.എ.ഒ സിറാഷ്,ടാൽറോപ്പ് ഡയറക്ടർ പ്രവീൺ നായർ, ഇൻഡസ്ട്രി ഓൺ ക്യാമ്പസ് കോഓർഡിനേറ്റർ എസ്.സനിൽകുമാർ, ഡിപ്പാർട്ട്മെന്റ് മേധാവികളായ വി.എം.വിനോദ് കുമാർ, എസ്.എസ്.സീമ, എസ്.ഷൈനി, രക്നാസ് ശങ്കർ, ആർ.രാഹുൽ, തുളസീധരൻ എന്നിവർ പങ്കെടുത്തു.