
കൊല്ലം: ലഹരി ഗുളിക വിൽപന നടത്തിയ ആൾ അറസ്റ്റിൽ. മുണ്ടക്കൽ ഈസ്റ്റിൽ പുതുവൽ പുരയിടത്തിൽ രാജീവാണ് (37) പിടിയിലായത്. യുവാക്കളുടെ ഇടയിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഗുളികയുടെ ഉപയോഗം തടയുന്നതിനായി സിറ്റി പൊലീസ് കമ്മിഷണർ വിവേകുമാറിന്റെ നേതൃത്വത്തിൽ സിറ്റി ഡാൻസാഫ് ടീമും ഡ്രഗ്സ് കൺട്രോളറും ചേർന്ന് നടത്തിയ റെയ്ഡിലാണ് കഴിഞ്ഞ ദിവസം ഇയാൾ പിടിയിലായത്. സി.ജെ.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വരും ദിവസങ്ങളിൽറെയ്ഡ് തുടരുമെന്ന് പൊലീസ് അറിയിച്ചു.