photo
കേന്ദ്ര സാഹിത്യ അക്കാഡമിയും തുറയിൽക്കുന്ന് കുമാരനാശാൻ സ്മാരക ഗ്രന്ഥശാലയും സംയുക്തമായി ഡോ.വി.വി. വേലുകുട്ടി അരയൻ ജന്മശതാബ്ദിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സിംമ്പോസിയം ഡോ.പി.കെ. പോക്കർ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കേന്ദ്ര സാഹിത്യ അക്കാഡമിയും തുറയിൽക്കുന്ന് കുമാരനാശാൻ സ്മാരക ഗ്രന്ഥശാലയും സംയുക്തമായി ഡോ.വി.വി. വേലുകുട്ടി അരയൻ ജന്മശതാബ്ദിയോട് അനുബന്ധിച്ച് സിംമ്പോസിയം സംഘടിപ്പിച്ചു. പ്രമുഖ സൈദ്ധാന്തികൻ ഡോ.പി.കെ.പോക്കർ സിംമ്പോസിയം ഉദ്ഘാടനം ചെയ്തു. ഡോ. ഖദീജ മുംതാസ്, ഡോ.സാബു കോട്ടുക്കൽ, ഡോ.വള്ളിക്കാവ് മോഹൻദാസ്, ഡോ.ടി.കെ.സന്തോഷ് കുമാർ, ഡോ.എ.മുഹമ്മദ് കബീർ, ഡോ.കെ.കെ.ശിവദാസൻ, ഷിബു എസ്.വയലകത്ത്, ആർ.പാർവതി ദേവി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. വി.വിജയകുമാർ, ഡോ. ജാസ്മിൻ, കെ. പുഷ്പാംഗദൻ , ആൾഡ്രിൻ, എം.സുഗതൻ, ബിജു തുറയിൽക്കുന്ന്, ഡി.ചിദംബരൻ എന്നിവർ സംസാരിച്ചു.