കരുനാഗപ്പള്ളി: പന്മന മനയിൽ ഫുട്ബാൾ അസോസിയേഷന്റെ നേതൃത്വത്തിൽ മുൻ എം.എൽ.എ എൻ.വിജയൻ പിള്ളയുടെയും മനയിൽ വാഴതെക്കതിൽ അഹമ്മദ് കുഞ്ഞിന്റെയും സ്മരണാർത്ഥം നടക്കുന്ന അഖിലേന്ത്യ ഫ്ളഡ് ലൈറ്റ് ഫുട്ബാൾ മേള - പന്തോട്ടം 2024 - സീസൺ 2വിന്റെ ലോഗോ പ്രകാശനം ചെയ്തു. എം. മുകേഷ് എം.എൽ.എ സംഘാടക സമിതി ചെയർമാൻ ഡോ.സുജിത് വിജയൻ പിള്ള എം.എൽ.എയ്ക്ക് നൽകികൊണ്ടാണ് പ്രകാശനം ചെയ്തത്. ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം എസ്. സോമൻ, സംഘാടക സമിതി വൈസ് - ചെയർമാൻ കെ.എ.നിയാസ്, സംഘാടക സമിതി കൺവീനർ മാമൂട്ടിൽ ഷിഹാബ്, മുൻ ഗ്രാമ പഞ്ചായത്തംഗങ്ങളായ അനിൽ പുത്തേഴം, എസ്.സന്തോഷ്, അഹമ്മദ് മൺസൂർ, എം.എഫ്.എ പ്രസിഡന്റ് പന്മന മഞ്ജേഷ്, മൺസൂർ തുടങ്ങിയവർ പങ്കെടുത്തു.