കരുനാഗപ്പള്ളി : റോട്ടറി ഡിസ്ട്രിക് പ്രൊജക്ടായ 'സാത് രംഗി 'യിൽ ഉൾപ്പെടുത്തി കാൻസർ കെയറിന്റെ ഭാഗമായി 5 ലക്ഷം രൂപയുടെ മരുന്നുകൾ നീണ്ടകര കാൻസർ കെയർ സെന്ററിന് നൽകി. ഡിസ്ട്രിക്ട് ഗവർണർ ഡോ.സുമിത്രൻ കാൻസർ കെയർ സെന്ററിന്റെ ചാർജ്ജ് വഹിക്കുന്ന ഡോ.പ്രശാന്തിനാണ് മരുന്നുകൾ കൈമാറിയത്. ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ജയകുമാർ, സെക്രട്ടറി മനോജ്, ഡിസ്ട്രിക്ട് പ്രൊജക്ട് ചെയർമാൻ ഡോ.നാരായണാകുറുപ്പ് എന്നിവർ പങ്കെടുത്തു.