കരുനാഗപ്പള്ളി: ആലുംമുട്ടിലെ തട്ടുകടയിൽ ആക്രമണം നടത്തിയ കേസിൽ രണ്ടുപേരെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റു ചെയ്തു. പട:വടക്ക് ശ്രീലകത്തിൽ പ്രഭാത് (27) കുന്നേൽ പടിഞ്ഞാറേതറയിൽ ബ്രിട്ടോ എന്ന് വിളിക്കുന്ന മുഹമ്മദ് സലിൽ ( 30 )എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിൽ കരുനാഗപ്പള്ളി ആലുംമൂട്ടിലെ തട്ടുകടയിൽ ഓർഡർ ചെയ്ത ഭക്ഷണം വൈകിയതുമായി ബന്ധപ്പെട്ടിട്ടുണ്ടായ തർക്കത്തെ തുടർന്ന് തൊടിയൂർ സ്വദേശികളെ മാരകമായി ഉപദ്രവിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് പ്രതി പ്രഭാതിനെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളിൽ സലീലിനെ വിതുരയിൽ നിന്ന് പൊലീസ് അതിസാഹസികമായാണ് പിടികൂടിയത്. പിടിയിലായ പ്രതികൾ മുൻപും ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഒളിവിൽ പോയ മറ്റ് പ്രതികൾക്കു വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി. എസ്.എച്ച്.ഒ മോഹിത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷിജു, ഷാജിമോൻ, എ.എസ്.ഐ വേണുഗോപാൽ, എസ്.സി.പിഓമാരായ ഹാഷിം, രാജീവ് കുമാർ, സി.പി.ഒ സജീർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.