
കൊല്ലം: കൊട്ടിയം മന്നം മെമ്മോറിയൽ എൻ.എസ്.എസ് കോളേജിലെ കൊമേഴ്സ് വിഭാഗം, ഇന്ത്യൻ ചേംബർ ഒഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ സഹകരണത്തോടെ സംരംഭകത്വ വികസന ക്ലബിലെ അംഗങ്ങൾക്കായി 'സംരംഭകത്വത്തിൽ ഇന്നോവേഷന്റെയും സർഗാത്മകതയുടെയും പങ്ക്' എന്ന വിഷയത്തിൽ ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. കോമേഴ്സ് വിഭാഗം മേധാവിയും ഇ.ഡി ക്ലബ് കോഓർഡിനേറ്ററുമായ ഡോ.എൽ.കവിത സ്വാഗതം പറഞ്ഞു. ഇന്ത്യൻ ചേംബർ ഒഫ് കൊമേഴ്സ് ഡയറക്ടർ ഡോ.ബൈജു രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.വൃന്ദാ കുമാരി അദ്ധ്യക്ഷയായി. ഡോ.ശ്യാം കൃഷ്ണൻ, എം.എസ്.കല്യാണി, എസ്.ശീതൾ, സി.വി.മഹിമ, വി.വിധു , എ.നിഷാന എന്നിവർ പങ്കെടുത്തു. ഇ.ഡി.ക്ലബ് അംഗങ്ങളുടെ ക്ലസ്റ്റർ പ്രതിനിധികൾ മാറിയ ബിസിനസ് അന്തരീക്ഷത്തിൽ പരീക്ഷിക്കാവുന്ന നൂതന ആശയങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ ശില്പശാലയിൽ അവതരിപ്പിച്ചു.