കൊല്ലം: പട്ടികജാതി - വർഗ സംയുക്തസമിതിയുടെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 10.30ന് അവകാശപ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരം ഹസൻ മരക്കാർ ഹാളിൽ നടക്കുന്ന പരിപാടി കേരള പുലയർ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.വിനോദ് ഉദ്ഘാടനം ചെയ്യും. സമിതി ജനറൽ സെക്രട്ടറി ഐ.ബാബു കുന്നത്തൂർ അവകാശപ്രഖ്യാപനം നടത്തും. സംയുക്ത സമിതി പ്രസിഡന്റ് ഡോ. സി.കെ.സുരേന്ദ്രനാഥ് അദ്ധ്യക്ഷനാകും. ജാതി സെൻസസ് നടപ്പാക്കുക, എയ്‌ഡഡ്, സ്വകാര്യമേഖലാ താല്ക്കാലിക നിയമനങ്ങളിൽ സംവരണം നടപ്പാക്കുക, പട്ടിക വിഭാഗ വിദ്യാർത്ഥികളുടെ ഇ-ഗ്രാന്റും മറ്റു സ്കോളർഷിപ്പുകളും സമയബന്ധിതമായി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കൺവെൻഷൻ നടത്തുന്നത്. സുനിൽ വലഞ്ചുഴി (സമിതി ഓർഗനൈസിംഗ് സെക്രട്ടറി),എൻ.രാഘവൻ (ട്രഷറർ, സംയുക്ത സമിതി), പി.കെ.കറുപ്പയ്യ (പ്രസിഡന്റ്, കേരള സാംബവർ സൊസൈറ്റി), പി.എൻ.സുകുമാരൻ (പ്രസിഡൻ്, അഖില കേരള പാണർ സമാജം), രാജീവ് നെല്ലിക്കുന്നേൽ (പ്രസിഡന്റ്, ഭാരതീയ വേലൻ സൊസൈറ്റി), പി.വേണുഗോപാൽ (പ്രസിഡന്റ്, കേരള സിദ്ധനർ സർവീസ് സൊസൈറ്റി), ജി.സുരേന്ദ്രൻ (ട്രഷറർ, കേരള പുലയർ മഹാസഭ), ജി.സോമരാജൻ (ജനറൽ സെക്രട്ടറി, കേരള സിദ്ധനർ സർവ്വീസ് സൊസൈറ്റി), സി.കെ. അജിത്കുമാർ (ജനറൽ സെക്രട്ടറി, ഭാരതീയ വേലൻ സൊസൈറ്റി) സി. ഒ. രാജൻ (സംഘാടക സമിതി കൺവീനർ) എന്നിവർ സംസാരിക്കും. ഐ.ബാബു കുന്നത്തൂർ, ഡോ. സി.കെ.സുരേന്ദ്രനാഥ് എന്നിവർ പങ്കെടുത്തു.