കൊട്ടാരക്കര: ഫെഡറൽ ബാങ്കിന്റെ 1459-ാം ശാഖ ഇന്ന് കൊട്ടാരക്കര ചെങ്ങമനാട് തുറക്കും. ചെങ്ങമനാട് ജംഗ്ഷനിൽ മേലില ഗ്രാമപഞ്ചായത്ത് ഓഫീസിന് എതിർവശത്തായിട്ടാണ് ബാങ്ക് പ്രവർത്തിക്കുക. ഇന്ന് ഉച്ചക്ക് 2ന് മന്ത്രി കെ.ബി.ഗണേശ് കുമാർ ബാങ്കിന്റെ പുതിയ ശാഖ നാടിന് സമർപ്പിക്കും. മാർത്തോമ സഭ ഭദ്രാസനാധിപൻ റവ.ഡോ.തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ സി.ഡി.എമ്മിന്റെ ഉദ്ഘാടനം നിർവഹിക്കും. മേലില ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ലോക്കർ ഉദ്ഘാടനം ചെയ്യും. ബാങ്ക് എക്സി.വൈസ് പ്രസിഡന്റ് വി.നന്ദകുമാർ അദ്ധ്യക്ഷനാകും. തിരുവനന്തപുരം സോണൽ മേധാവി രഞ്ജി അലക്സ്, കൊട്ടാരക്കര റീജിയണൽ മേധാവി എ.ജി.പ്രതാപ ചന്ദ്രൻ, ബ്രാഞ്ച് മാനേജർ ജിബു ജേക്കബ് എന്നിവർ സംസാരിക്കും.