sabha
മലങ്കര മാർത്തോമാ സുറിയാനി സഭയുടെ കൊറ്റമ്പള്ളി ബഥേൽ മാർത്തോമ്മാ ഇടവക ദൈവാലയ പ്രതിഷ്ഠാ ശുശ്രൂഷ സഭ അടൂർ ഭദ്രാസന അദ്ധ്യക്ഷൻ റവ. മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ നിർവഹിക്കുന്നു

ഓച്ചിറ: മലങ്കര മാർത്തോമാ സുറിയാനി സഭയുടെ കൊറ്റമ്പള്ളി ബഥേൽ മാർത്തോമ്മാ ഇടവക ദൈവാലയ പ്രതിഷ്ഠാ ശുശ്രൂഷയും പൊതുസമ്മേളനവും സഭ അടൂർ ഭദ്രാസന അദ്ധ്യക്ഷൻ റവ. മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. തുടർന്ന് നടന്ന പൊതുസമ്മേളനം എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. റവ.മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ അദ്ധ്യക്ഷനായി. നിർമ്മാണകമ്മിറ്റി കൺവീനർ പി.കെ.സഖറിയ റിപ്പോർട്ട് അവതരിപ്പിച്ചു. സി.ആർ. മഹേഷ് എം.എൽ.എ, ഗീതാകുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.ശ്രീദേവി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കൃഷ്ണകുമാർ, റവ. ജി.ഡേവിഡ്, റവ. പി.എസ് തോമസ്, റവ.റൂബേൻ എബ്രഹാം മാമൻ, റവ. ഫാ.റോയ് തങ്കച്ചൻ, റവ സാം തോമസ് തുടങ്ങിയവർ സംസാരിച്ചു. ഇടവക വികാരി റവ. അജീഷ് എബ്രഹാം കോശി സ്വാഗതവും ഇടവക സെക്രട്ടറി അഭിലാഷ് ജോർജ്ജ് വിൽസൺ നന്ദിയും പറഞ്ഞു.